തഥാ പ്രജ
കാണരുത്
കേൾക്കരുത്
പറയരുത്
അതുറപ്പ് ഉള്ളതാകണം
നിങ്ങൾ പറയില്ല
കാരണം നിങ്ങൾക്ക്
കുറെ ഞങ്ങളിൽ നിന്ന്
നേടിയെടുക്കണം.
ഞങ്ങൾ വയർ നിറയെ
ചോറുണ്ടത്
മേദസുറ്റിയത്
കുടിച്ചു മദിച്ചത്
നിങ്ങൾ തന്ന ദാനം കൊണ്ട്.
ഇപ്പോഴുള്ള രോഗാവസ്ഥയും
നിങ്ങളുടെ അലസതയാൽ
അപ്പോൾ
രോഗി ഇച്ഛിക്കുന്ന
ചികിത്സയും നിങ്ങളുടെ
ബാധ്യത
നിങ്ങൾ തിരഞ്ഞെടുത്ത്
നിങ്ങൾ ആഡംബരത്തിൽ
വാഴിച്ചു.
കാരണമെന്താ
എല്ലാ ലക്ഷ്മണരേഖയും
താണ്ടുവാൻ
നിങ്ങൾക്കും എനിക്കും വേണ്ടി
ഞാനുണ്ടാകുമെന്ന്
കണ്ണില്ലാത്ത കാതില്ലാത്ത
ഒന്നും മിണ്ടാത്ത
നീയുണ്ടാകും.
അപ്പോൾ ശരി കാണാം
കാണണം.