ഹൈതം
കോഴിക്ക് മുൻപ് മുട്ടയുണ്ടായി
അതാണിപ്പോൾ
ഏറെ പ്രശ്നം.
നട്ടെല്ല് കുറച്ചു വളച്ചു കൊടുത്തു
അതിനാൽ ആട്ടു കേൾക്കുന്നു
പിടിവിട്ടു പോയ കയറും
പാമ്പായി കൊത്താൻ വരുന്നു.
ബുദ്ധിയുള്ളൻ
മൂന്ന് തുടം വെള്ളത്തിൽ
മുങ്ങി മരിക്കുന്നു
അത് പ്രശ്നമല്ല.
അന്തിചർച്ചയിൽ
വിഡ്ഢിപ്പെട്ടിയിൽ വിഡ്ഢികൾ
തോന്നിയപോലെ
തെറിയഭിഷേകം നടത്തുന്നു
അത് പ്രശ്നമല്ല.
ഇപ്പോൾ ലോകത്തിലൊരു
പ്രശ്നം മാത്രം.
ഒന്നേ ഒരു സമയത്തലെടുക്കു
എന്നതിനാൽ
ശബരിമല മാത്രം.
ചതിക്കപ്പെടുന്നവൻ
ചതിയറിയാതെ
വെള്ളത്തിലെ ഒതളങ്ങ കണക്കെ
മറിഞ്ഞു കൊണ്ടിരിക്കുന്നു.
അദ്ധ്വാനിക്കാതെ എങ്ങിനെ
തിന്നാമെന്ന്
ബാലികാക്കകൾ
പറഞ്ഞു തരുന്നു.