-ശ്രമം
ഒരുപാട് ചോദ്യങ്ങൾ
ഒട്ടേറെ സംശയം
ഒന്നിനും മറുപടിയില്ലേയില്ല
മനസ്സിന്റെ വാതിലിൽ
മുട്ടി വിളിച്ചീട്ടു
മനസ്സറിയാതെയൊരു
മൗനവ്രതം.
ചീന്തി കുറുക്കിയ
രക്ഷാകവചങ്ങൾ
ഒരു പണതൂക്കവും
ധാടിയില്ല.
എന്നീട്ടുമലയുന്നു
ഏകാന്ത ബിന്ദുവിൻ
എകാഗ്രമായൊരു
തപസ്സുമായി.
മോക്ഷത്തിനായൊരു
പിൻവാതിലില്ല
നേട്ടങ്ങൾ കൊയ്യുവാൻ
കുതന്ത്രങ്ങളും.
അന്തരാത്മാവിനെ
പിടിച്ചു നില്ക്കാം...
ആചാരാനുഷ്ടാങ്ങൾ
അറിവുള്ളോർ
തള്ളി പുലമ്പുമ്പോൾ
ഞാനാരായി
എന്നൊന്ന്
തിരിഞ്ഞു നോക്കാം.