മുനയൊടിഞ്ഞ മോഹം
വാമനനാകാൻ തന്നെയാണ് മോഹം
ചവിട്ടികൂട്ടി പാതാളത്തിൽ
അയക്കുവാൻ.
അന്ന് മഹാബലിയെ
താഴ്ത്തിയത് അസൂയയെന്നു
ഭക്തശിരോമണികൾ.
എന്നാൽ അത് തന്നെ ശരി.
ഇപ്പോൾ കള്ളപ്പറക്കാരനെ
കള്ളനെ ചതിയനെ ഒക്കെ
മാറ്റിനിർത്തി
സേവിച്ചു വഞ്ചിക്കുന്നവനെ മാത്രം
ഒന്ന് ചവിട്ടി ചളിയാക്കി
പാതാളത്തിൽ അയച്ചാൽ
പാതാളം നിറയും
അത്രക്കും ചാകരയാണ്
സേവകരിപ്പോൾ
ഈ മുച്ചീട്ടു കളിയിൽ നേടുന്നത്.
ഒന്നും പകരം വക്കുവാൻ
ഇല്ലാതെ മാനത്തെ ദൈവത്തിനെ
കൈനീട്ടി വിളിക്കുന്നവന്
തമ്മിൽ തല്ലാൻ വടികൊടുക്കുന്ന
പിണ്ഡ സമാനരെ
പ്രതീകാന്മകമായി
ഇപ്പോൾ തന്നെ ചവിട്ടി താഴ്ത്താം.