കാണാമറയത്ത്
കണ്ടില്ല കണ്ടില്ല എന്നോർത്ത് നോക്കി ,വീണ്ടും,
കാണുവാന്‍ വേണ്ടിയൊന്നോർത്തു, നോക്കി.
കണ്മുന്നില്പ്പോഴാ ചലനങ്ങളും,
കലപില കൂട്ടുന്ന കാര്യങ്ങളും.
ഓർക്കുവാൻ രസമേറെ ഉണ്ടെങ്കിലും,
അറിയാതെയിപ്പോള്‍ ഓർത്ത്പോയി.
കുസൃതികള്‍ കൂടുബോള്‍ ശണ്ട്ടയേറും,
നാഥനില്ലാത്തോരു നാള്‍ പോലെയാം.
അന്നൊക്കെ തെല്ലു നാൾ രോഷമേറി.
ഇന്നു ഞാന്‍ ഓര്ത്തുത സഹതപിപ്പൂ ,
ഒച്ചയനക്കങ്ങള്‍ ഇല്ലാതെ മാറുന്നു,
വാർദ്ധക്യമേറുന്ന നയനസുഖം.
വീണ്ടും തിരിഞ്ഞൊന്നു നോക്കുവാന്‍ നില്പു,
ആരാണ് ഈ ചതി ചെയ്തതെന്നു,
ആർത്ത് ചിരിക്കുന്ന ,കലപില കൂട്ടുന്ന,
നിങ്ങളെ ആരാണതിർത്തി നീക്കി,
കുലമാകെ മുടിക്കുവാന്‍ കാര്യമെന്തേയെന്റെ,
അങ്ങാടി കുരുവി തന്‍ കൂട്ടങ്ങളെ..!!
ഇന്നൊക്കെ ധാന്യ മണികള്‍ പൊഴിയുബോള്‍,
തിന്നുവാന്‍ നിങ്ങളീ മണ്ണിലില്ലേ,
കണ്ടില്ല കണ്ടില്ല ,എന്നോര്ത്ത് നോക്കി ,വീണ്ടും
കാണുവാന്‍, കൊതിയോടെ വീണ്ടും നോക്കി.
നിങ്ങളെ ഓർത്ത് ഞാന്‍ കാത്തിരിപ്പു.
കുരുവികളെ , അങ്ങാടി കുരുവികളെ.
---- ജയരാജ് --