OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പൂർണ്ണ സത്യം


ഭാഗീകമായിരുട്ടാണെങ്കിലും 
കാണാം കുറച്ചൊക്കെയിപ്പോഴും 
അറിയുന്നിപ്പോൾ പൂർണ്ണമായും 
അന്നറിയാതെ പോയ വാർത്തകളും.

ഇന്നീ കുഞ്ഞു കുടത്തിലെ 
വെള്ളത്തുണിയിൽ പൊതിഞ്ഞ 
ഒരു പിടി ചാരമായിരിക്കിലും 
വിങ്ങുന്നൊരു മനസ്സിൻ കണിക.

അഹങ്കാരത്തിൻ താല്‌പത്തിൽ 
കണ്ണു തുറക്കാത്ത മനുജരെ 
നിങ്ങളൊരുപിടി ചാരമായാൽ 
അറിയും കൂടെ ചിരിച്ചവരെ.

നിങ്ങളെയുപയോഗിച്ചവർ 
മുഖത്തൊട്ടിച്ച ചിരിയുള്ളവർ 
അന്നം തന്നു വയറ്റത്ത് ചവിട്ടി 
ആഹ്ലാദിക്കുന്നവരാരൊക്കെയും.

കാണാം ഇവിടെയിരുന്ന് 
ഭസ്മമായയാവസ്ഥയിലും.