അപ്പോൾ കണ്ടവർ
കഴിവുകൾ മാത്രമാണ്
ശാപമായി നിൽക്കുന്നത്
അറിയാതെ തിരുത്തായും
സഹായമായും പുറത്ത് വരും
പിന്നെ അതു തന്നെ
വലിയ പാരയായി തിരിച്ചു കൊത്തും.
സ്വീകരിക്കുന്നവർ എല്ലാം
തന്റേതാക്കും മൃഗസഹജം.
എന്നീട്ടും അപ്പൂപ്പന്താടികൾ
തളരിത മനസിനെ
മോഹിപ്പിച്ചു മുന്നേറുന്നു
പറന്നു കളിക്കാനല്ല
വംശം നിലനിർത്താനുള്ള
വിത്തുകളെ വഹിക്കാൻ.
കഴിവുള്ള ഭീമന്റെ മകൻ
ഘടോല്‍ക്കചനെ കൊന്നു
ചരിത്രത്തിൽ നിന്ന് മായിച്ചതും
കഴിവ് തന്നെയല്ലേ.
ഞാനുമൊന്നു കഴിവറുത്തു
അദൃശ്യനായി നിന്ന്
കഴിവില്ലാ റാൻ മൂളികളെ
കണ്ടൊന്നു തൃപ്തിയടയട്ടെ
കുട്ടികുരങ്ങന്മാർ ചുടുചോറ്
വാരിക്കൊണ്ടേയിരിക്കുന്നു.