അക്കരെ ചുവപ്പ്
പച്ചനിറം കൂടുതൽ കണ്ട്
വിലയില്ലാതായി
പച്ചക്കുവേണ്ടി ചിലവിടുന്ന
വെറും പച്ചയായ ജീവികളെ
തൃണമാക്കി വരക്കുന്നു
പച്ചയിൽ നിന്ന് മഞ്ഞയിലേക്ക്
അധികം ദൂരമില്ല
മഞ്ഞ നിലനിൽക്കില്ലയെന്നു
തവിട്ടുകാരും കറുത്തവരും
പറഞ്ഞപ്പോൾ
ഞാനൊരു ചുവപ്പേറ്റു വാങ്ങി
അതാകുമ്പോൾ ജീർണ്ണിച്ചാലും
കാവി നിറമല്ലേ വരുത്തു.
ആന്മാവിന് ചുറ്റുപാടും
ചുവപ്പ് കറങ്ങുന്നു
ഭയത്തിന്റെ പെരുമ്പറ
അകന്നകന്നു പോകുന്നു
ചുവപ്പിൽ ചേക്കേറിയ
നന്തുണി പാട്ടുകാർ
പടുകുഴിയിലെ ചുവപ്പുകിഴികൾ
ജീർണ്ണിച്ചാൽ തറ്റുടുക്കാൻ
പാകപ്പെടുത്തുന്നു.