OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

തഥൈവ


സൗഗന്ധീക പുഷ്‌പം തേടി നടന്ന 
ഭീമന്റെ മാനസികാവസ്ഥ 
ഉൾക്കൊള്ളുന്ന നേതാക്കളും 
ചില്ലറ അണികളും 
വൃദ്ധ വാനരനായ 
അവതാരങ്ങളും സുലഭം.
വാനരന്റെ വാല് 
വ്യാഖ്യാനമാകുന്നു 
മൂക്കിന്‌ നേരെ വഴി 
ഹുങ്കിന്റെ പര്യായം 
നടമാടുന്നിപ്പോഴും.
ദ്രൗപതി ഇപ്പോഴും 
നിശബ്ദതയ്ക്കു മാറ്റേകുന്നു.
കഴിവില്ലാ രാജേന്ദ്രൻ 
ധർമ്മം പുലമ്പുന്നു.
ഭീമ സ്വരൂപങ്ങൾ വിജയിക്കുന്നു.