കല്ലുവച്ച നുണയൻ
തള്ളുമാമൻ തള്ളുമ്പോൾ
തവസറിട്ട ഞങ്ങൾ ഉന്തുന്നു.
കര കടലാകുമ്പോൾ
ഞങ്ങൾ കൂട്ടം പിരിയാതിരിക്കാൻ
കൊടികുത്തി
വള്ളി സവസര്ക്കാരെ
വലയിടുന്നു.
ഏമാന്മാർ വീണ്ടും
രഥമേറി
ഘോരം ഘോരം നവരസഭാവം
കാണിച്ചു
പുഷ്പക വിമാനം
സ്വന്തമാക്കാൻ കല്ലുവച്ച
നുണയും പറയുന്നു.
പുനർജ്ജ്ന്മ വിശ്വാസികൾ
ശത്രു മക്കളായി പിറക്കുമ്പോൾ
പകരം വീട്ടാൻ
കാത്തിരിക്കുന്നു.
തവസറിടാത്തയേമാൻ
പുച്ഛത്തോടെ
കണ്ണുനീര് തൂക്കം കൊടുക്കുന്നു.
3018ൽ ജനിക്കേണ്ട ഞാനോ
ശത്രുദോഷം അകറ്റട്ടെ.
തള്ളു മാമ തള്ള്.