കുറുക്ക വേദാന്തം
കുറുക്കാ കുറുക്കാ
കുറുക്കന്റെ കുഞ്ഞി
നിനക്കെന്താ രോഗം
തലകുത്തും പനിയും
വെളുക്കുമ്പോൾ
കുളിക്കണം
കുറിനാലും വരയ്ക്കണം
കുഞ്ഞി കോഴിയെ പിടിക്കണം
കൊല്ലണം തിന്നണം
കറുമുറാ തിന്നീട്ടു
കുരുകുറാ തൂറണം
ഓടണം ചാടണം
ചാടി മറിയണം.