OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മൂല്യ തകർച്ച


വെള്ളം കുടിച്ചവർ 
ഇനി വെള്ളമില്ലാതെ 
നാവു വരണ്ടു പറയും 
പ്രളയത്തിന് മുൻപ് 
പ്രളയത്തിന് ശേഷവും.

മൂല്യത്തകർച്ച രൂപയിൽ 
ഒതുങ്ങില്ല സോദരാ 
നിന്റെ ഹരിതാഭ ധരണി 
തകർന്നിരിക്കുന്നു.

ശേഖരിച്ചു നിറച്ച 
പൂജ്യങ്ങളുടെ എണ്ണമല്ല 
തൊണ്ട നനയാനുള്ള 
ജലത്തെ കുറിച്ച് ചിന്തിക്കു.

ഒരു തുള്ളി പലതുള്ളിയാക്കാൻ.
പലതുള്ളി ഒന്നിച്ചു 
ഒഴിയാതെ സേവിക്കാൻ 
പാരാവാരം പ്രതിജ്ഞയിലും.

വരുമൊരു ഓണത്തിന് 
പാൽച്ചെമ്പവൻ ചോറുണ്ണാൻ 
ഒരുക്കണം പാടമൊക്കെയും