വൈകല്യം
ഒരു ചോറ് വറ്റ്
ഒരു റൊട്ടിയുടെ
ടുക്കട ദഹിക്കാതെ
നേരെ എല്ലിന്റെ
മജ്ജയിൽ
കയറിയപ്പോഴാണ്
എനിക്ക്
ഇരിക്കപ്പൊറുതിയില്ലാതായത്
അന്ന് മുതൽ
പട്ടിണിക്കൂട്ടങ്ങളെ
പറഞ്ഞു തിരിച്ചു
തമ്മിൽ തല്ലിച്ചു
സ്പർദ്ധയുണ്ടാക്കി
ഇപ്പോൾ എന്റെയെല്ലിന്റെ
ഉള്ളിൽ ചോറു വറ്റ്
വിഷമയമായിരിക്കുന്നു
ഇപ്പോൾ നടന്നിരുന്ന
കാര്യങ്ങൾ മുടക്കുന്ന
ഒരു സുഖം
ഞാൻ മെനയുന്നു
ഞാൻ ഒരു വൈകല്യമായി
നിങ്ങളെ പ്രാപിക്കുന്നു.