ഹിമ കണം
കാറ്റൊന്നറച്ചു പകച്ചു.
ചൂളമടിച്ചു കറങ്ങി ,നിരങ്ങി,
ശംഖിൽ കയറിയിറങ്ങി,
നാദമായി തിരിച്ചു മടങ്ങി.
ശോകമാം രാവിലലഞ്ഞു,
നിദ്രവിഹീനനായി മാറി.
പുൽക്കൊടി തുമ്പിലെ,
ഹിമബിന്ദു അന്നേരം,
കഥനഭാരത്താലൊരു,
കഥ പറഞ്ഞു, തോഴന്റെ,
വഴി തെറ്റി നശിച്ചൊരു,
തകർന്ന പ്രിയനവന്റെ.
ഹിമാസാനുക്കളിൽ നിന്ന്,
ഒരുമിച്ചു പാറിയ ഇരു കണ,
ഹിമ ബിന്ദുക്കൾ ഞങ്ങൾ.
പാശ്ചാത്യ പൌരസ്ത്യ ,
ദേശങ്ങൾ അവയിലെ,
രക്ത കറയുള്ള ഭരണങ്ങളും,
ഇരുകാലി മൃഗങ്ങളനവധി,
വാഴുന്ന ഭൂമി പഥത്തിലും.
കറങ്ങി നീങ്ങി ,പറന്നു പൊങ്ങി.
എവിടെയോ ,അഴുക്കിലിതിനിടെ,
എന്റെ സതീർത്ത്യൻ വീണു.
മൊത്തം മലീനസ്സമായി ,
ഭാവവും,കാഴ്ച്ചയും.
പുൽക്കൊടി തുംബിലിരുന്നു,
ഒരിക്കലെൻ പ്രിയനെ കണ്ടു.
അവൻ വീണ അഴുക്കും വഹിച്ചു ,
അരുവിയായി ,പുഴയായി ,
പാരവാരത്തിന് നേരെ ഒഴുകുന്നു.
ദീനമായി ഒരു നോട്ടം മാത്രം.
കൂട്ടു നന്നായാൽ ഔജസ്യം...!
കൂടി നിന്നാൽ ഉന്നമനം.!!
-------------ജയരാജ് --------------