നരയുടെ കെമിസ്റ്റ്റി
ഒരു വൃദ്ധൻ കാണിക്കുന്ന വഴി
പ്രവർത്തന പരിചയത്തിന്റെ
മുതൽക്കൂട്ടാകാം.
രണ്ട് വൃദ്ധന്മാർ നയിക്കുന്ന വഴി
വിശ്വാസ ശക്തി പകരുന്നു.
അതിൽ കുടുതൽ വൃദ്ധന്മാർ
തമ്മിൽ തമ്മിൽ തങ്ങൾ ചെയ്ത
വീരസാഹസിക കഥകളാൽ
എല്ലാവരെയും വഴിതെറ്റിക്കും.
മനസുണ്ടെങ്കിലും ശരീരം
അനുസരിക്കാത്തതിനാൽ
എല്ലാം പാതി വഴിയിലാക്കും
അവർക്കു തമ്മിൽ തമ്മിൽ
പറഞ്ഞു പൊങ്ങച്ചത്തിനു
സദനങ്ങൾ തന്നെ ആശ്രയം.
രാഷ്ട്രീയ മത സാമൂഹ്യ രംഗം
ഇവരെയറിയട്ടെ അല്ലാതെ
ആചാര വെടിയിലൂടെ മാത്രമെ
കീഴടങ്ങുകയുള്ളു എന്ന വാശി
ഓ ..ശരി അധികാര മോഹങ്ങളപ്പോഴേ
പിൻവാങ്ങുകയുള്ളുവല്ലേ.