OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മോഹ പ്രമാണി


ഉടുക്കാൻ കിട്ടാത്തവൻ 
കിട്ടുമെന്ന് ഉറപ്പായപ്പോൾ 
അങ്ങ് കൊട്ടക്ക്‌ കോരുന്നു 
വിലയില്ലാത്ത കാശിനാലൊരു 
അതിവിശിഷ്ട വസ്ത്രമുണ്ടാക്കുന്നു 
ദിവസം അഞ്ചു വച്ചു മാറുന്നു.
അതിനു നിങ്ങക്കെന്താ നാട്ടരെ.

വിദ്യാഭ്യാസമില്ലെങ്കിലും 
വിവരമില്ലാത്തതുകൊണ്ട് 
നേർകാഴ്ച സൗന്ദര്യം മിനുക്കാൻ 
മുഖം മെഴുകി തേച്ചു തുടക്കുന്നു 
അർത്ഥമില്ലാതെ അർദ്ധരാത്രി 
കുടപിടിക്കുന്നതല്ലേ 
പാവം ഞാനല്ലേ ഇഴഞ്ഞു 
വീട്ടിൽ കയറിയതല്ലേ 
നിശബ്ദ സേവകനല്ലേ 
അതിനു കുഴപ്പമില്ലല്ലോ നാട്ടരെ.

പച്ചരിച്ചോറും പരിപ്പും 
എത്ര നാൾ കാൺകെ കഴിക്കും 
രസമുകുളങ്ങൾ പണിമുടക്കില്ലേ 
അന്ന വിചാരം മുന്നിലല്ലേ കാണു 
വെറുതെ വഴിയേ പോയ ധനമല്ലേ 
അനാഥമാക്കേണ്ടയെന്നു കരുതി 
അത് വണ്ടി നിറച്ചു കോരി കൊടുത്തു 
പണതൂക്കത്തിന് തിന്നുന്നയന്നം 
ഇപ്പോൾ വാങ്ങിക്കഴിക്കുന്നത്ത് 
ഒരു തെറ്റാണോ പ്രിയ നാട്ടാരെ.

ബാക്കിയെല്ലാ സൗകര്യങ്ങളും 
ഒരു സങ്കടചിന്തയും അലട്ടാതിരിക്കാൻ 
നിങ്ങൾ തന്നയനുഗ്രഹമല്ലേ.
ഈ വാഹനങ്ങളും ആടയാഭരണവും 
അതിനു പ്രതിവിധിയല്ലേ.
നിങ്ങളിതുവരെയും കാണാത്ത 
ശൗചാലയങ്ങൾ കുടലുണങ്ങിയ 
നിങ്ങൾ നാട്ടാർക്ക് നൽകിയത്.

എന്നീട്ടും അവരൊക്കെ പറയുന്നു 
പൊളിറ്റിക്കൽ മാർക്കറ്റിങ് നടത്തുന്നത്രെ 
കടലിലിൽ നിന്ന് ചായക്കപ്പുകൊണ്ട് 
കോരിയെടുക്കുന്ന സംശുദ്ധനായ 
രാഷ്ട്രീയ വ്യവഹാരിയെ വെറുതെ 
മോഹവലയങ്ങൾ തീർത്തു 
കുടികൊള്ളുവാനെങ്കിലും അനുവദിക്കൂ 
പ്രിയരായെന്റെ നാട്ടുകാരെ.