അമ്മയുടെ സങ്കടം
ഇപ്പോൾ പെണ്ണുക്കരയുന്നു
പൊണ്ണന്മാരായ മക്കളെയോർത്തു
പേടിത്തൊണ്ടന്മാരായ
തലമുറയെ ഓർത്ത്
മക്കളുടെ 'അമ്മ കരയുന്നു
പാറ്റയെ കൊതുകിനെ
ചെള്ളിനെ ചിലന്തിയെ
ഈച്ചയെ പൂച്ചയെ
ലവ് ബേർഡ്‌സ് ഒഴികെയുള്ള
പക്ഷികളെ
എല്ലാത്തിനെയും അറപ്പോടെ
വെറുപ്പോടെ
ചേഷ്ടകളോടെ
പ്രതികരിക്കുന്നു
എന്നാൽ
ഇവരെല്ലാം വീഡിയോയിൽ
കളികളിൽ
സഹയാത്രികർ.
ഇഷ്ടാനിഷ്ട വിഭവങ്ങൾ
കൈയെത്തും ദൂരെയെത്തിച്ചു
പൊന്നുപോലെ
വളർത്തിയ മക്കൾ
പലതരം മാഫികൾക്ക്
അടിമകളായി വളർന്നവർ
അവസാനം
മരുന്നു മാഫിയായുടെ
ആലിംഗനത്തിലമരുമ്പോൾ
തങ്ങളുടെ കുട്ടിക്കാലമോർത്തു
മാതാപിതാക്കൾ.
കളിച്ചു മഴ നനഞ്ഞു
ചൂടും തണുപ്പും
മനസ്സിൽ ആഘോഷിച്ചു
കൂട്ടുകൂടി
ഭൂമിയിൽ ജീവിച്ചവർ
എല്ലാം ആവശ്യത്തിന് മാത്രം
ലഭിച്ചു പഠിച്ചവർ
പനിയില്ല
വന്നാൽ നാട്ടുമരുന്നിൽ
ഒതുക്കുന്നവർ
എന്തിനും പോന്ന
സഹോദരി സഹോദരന്മാരുള്ളവർ
ഇന്നിവരാണ്
വിലപിക്കുന്നത്
മക്കളെ പൊതിഞ്ഞു പിടിച്ചു
വളർത്തിയവർ
കാപ്സൂൾ ഫാമിലി
ബാലൻസ് ഷീറ്റ്.
മക്കളുടെ 'അമ്മ കരയുന്നു.