പൊട്ടച്ചെണ്ടക്കൊട്ടുകാർ
കൂട്ടത്തിൽ കൂട്ടിയാൽ
കൂട്ടമറിയും
ഇരിപ്പിടം ഞരങ്ങും
അന്തിക്കൂട്ട്
ഇരുട്ടിൽ നിന്നും
വെളിച്ചത്തെത്തും
സാമൂഹ്യ സാമ്പത്തിക
മേഖലയിൽ
പുരികം വളയും.
അന്തഃപുരങ്ങളിൽ
അത്താഴം മുടങ്ങും
ഈ മഹാത്മാവ്
കത്തിച്ചാൽ
കത്താത്തതും
നനച്ചാൽ
നനയാത്തതും.
അങ്ങ് ഒഴിവാക്കിയാൽ
കൂച്ചുവിലങ്ങൊന്നുമില്ലാതെ
പൊട്ടചെണ്ട കൊട്ടുകാർക്ക്
പീപ്പിയൂത്തുകാർക്ക്
പ്രഹസനത്തിനു
മാറ്റൊലിയുണ്ടാകില്ലല്ലോ.
അതിനാൽ
കുഞ്ഞു കരയാതെ നോക്കുക
കരയുന്ന കുഞ്ഞിനെ
പാലുള്ളൂവല്ലോ.