OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മറവിയല്ല


ഞാനൊരു ലോകം തിരയുന്നു 
നട്ടു പോയ മരങ്ങൾ നോക്കുന്നു 
ഒരൊറ്റ ചെമ്പരത്തിമൊട്ടു പോലുമില്ല 
കഴിഞ്ഞ പരിസ്ഥിതി ദിനത്തിലെ 
നട്ടൊഴിഞ്ഞ കുഴികളിൽ 
ആരോ ദാഹം തീർത്തു 
വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പി മാത്രം.
ഇനിയത് 
അടുത്ത ഗാന്ധിജയന്തിക്ക് 
ഈ മരമൊന്നും നടാത്ത 
മന്ത്രി വരും.
അതിനു തലേന്നാൾ 
ആ കുഴിയൊഴികെയെല്ലായിടവും 
കാർപ്പെറ്റു വിരിക്കും.

ഗാന്ധി ജയന്തി കഴിഞ്ഞു 
പതാക കൊടുത്തു 
പാട്ടുകൾ പാടിയ 
ബാല്യവും കിട്ടിയ മധുരവും 
നൊട്ടിനുണഞ്ഞു സ്ഥലം വിട്ടു.

പിറ്റേന്ന് 
മന്ത്രി ശുചികരിച്ച കുഴിയൊഴികെ 
അടുത്ത ഗാന്ധി ജയന്തി 
വേറൊരു മന്ത്രിക്കു ശുചീകരിക്കാൻ 
അതിനു പതിന്മടങ്ങു 
കുപ്പികളും ചതഞ്ഞരഞ്ഞ ബൊക്കെയും 
കുട്ടികൾ വീശിയ 
പ്ലാസ്റ്റിക് പതാകകളും 
വിശുദ്ധ വ്യക്തികൾ ലായിനി കുടിച്ച 
വിലകൂടിയ ഒഴിഞ്ഞ കുപ്പികളും കൊണ്ട്‌ 
കുറെ പുതിയ കുഴികൾ നിറഞ്ഞു.