നയം പിഴച്ചു
കമ്പനി മേധാവിയുടെ
ഗർജ്ജനം കേട്ട്
വിരണ്ടവർ
വെറും
കൈവിരലിൽ
എണ്ണാവുന്നവരിൽ
നിന്ന്
കണക്കുകൾ
കുറെ നൂറിലെത്തിയപ്പോൾ
കമ്പനി മേധാവി
ശക്തിയായി ഗർജ്ജനം തുടങ്ങി.
അർദ്ധ പട്ടിണിക്കാർ
കുടുംബ സ്നേഹികൾ
എല്ലാം വിറച്ചു.
ഒറ്റക്കു ഗർജ്ജിച്ചു ഭരിച്ചു.
കമ്പനി ഭദ്രമാക്കാൻ
പുതുതലമുറ
കച്ചകെട്ടിയിറങ്ങി
മേലാളന്റെ ഭരണം പോയി.
ഭവന ഭരണം ഏറ്റെടുത്ത
മേധാവി
ഒരിക്കൽ മാത്രം ഗർജ്ജിച്ചു.
ഭാര്യ ഒരു ഉപദേഷ്ടാവും
മകൾ വേറൊന്നും
മകൻ പിന്നൊന്നും
മരുമക്കൾ
പേരക്കുട്ടികൾ എല്ലാം
ഉപദേഷ്ടാക്കളായി
വട്ടു പിടിച്ച മേധാവി
പിരിവട്ടനായി
ആത്മഹത്യക്കുപോലും
ഗതിയില്ലാതെ
ഉപദേഷ്ടാക്കളുടെ
വലയത്തിൽ.
ഇപ്പോഴും ഇടക്കിടെ
പഴയതോർമ്മിപ്പിക്കാൻ
ഒന്ന് ഗർജ്ജിക്കുന്നു
പേരക്കുട്ടികൾ
അതിനൊത്ത്
നൃത്തം വക്കുന്നു.