OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കൃമികടി


അവിടെയും ഇവിടെയും 
കൃമികടി 
ഒന്ന് നഷ്ടപ്പെട്ടവന്റെ.
കാണുന്ന 
പിള്ളേർക്കും 
കൃമികടിയുണ്ട് 
മറ്റൊന്ന് 
കേറിയിരിക്കാൻ 
കസേരയിൽ 
കാവി 
വിരിച്ചവന്റെ 
സ്വയം കേറിയിരിക്കാമെന്നു 
പറഞ്ഞവൾക്കും.
ഇതൊക്കെ 
എന്തിനാണ് 
പല വലിപ്പത്തിലുള്ള 
കൃമികൾ കടിക്കുന്നു 
രാത്രിയിനി 
ഉറക്കമില്ല 
കുഞ്ഞി കൃമിയും 
ഉറക്കം കളയും.
ഇതു വളർന്നാണ് 
രാജവെമ്പാലയാകുന്നത്.