കോർപ്പറേറ്റു ഓണം
കോടിമുണ്ടിന്റെ,മുത്തശ്ശിതൻ
മേലാപ്പ് മുണ്ടിന്റെ കോടി മണം
വീടിന്റെ അടുക്കള മുതൽ
പൂമുഖമൊക്കെയും
പരക്കുന്ന കോടി മണം
ഓണത്തിനൊരു ദിനം
നിറയുന്ന പടരുന്ന
പുതു വസ്ത്ര മണം
ഉച്ചയായാൽ പിന്നെ
പായസ്സത്തിൻ കൂട്ട് മണം
ഇന്നീ മണം അസ്വദിക്കാൻ
ഏതു കോണിൽ എത്തണം
ഓണത്തിൻ കോടി അകലെ
തോന്നുബോൾ കൊടിയുടുത്താൽ
കോടി മണം എങ്ങിനെ തിരയും.
പാർസൽ ആയി വരുന്ന പായസ്സം
മണം ഇല്ലാത്ത ,നിർദിഷ്ട കലോറി
കുത്തി നിറച്ചതാണ് പോലും
പത്തായം പെറും
ചക്കി കുത്തും,ഞാനുണ്ണും.
ഇതു മടങ്ങി വന്നാലെ
ഇനി കോടി മുണ്ടിൻ മണം വരൂ
അയൽപക്കത്തെ പത്തായം
നിറയണം നമുക്ക് ഉണ്ണാൻ
അയൽപ്പക്കത്തെ പൂവിരിയണം
നമുക്ക് പൂക്കളം മോടിയാക്കാൻ
അയൽപ്പക്കത്തെ തറി നീങ്ങണം
നമുക്ക് കോടി മണം തരാൻ.
ഓണമെന്ന പേരിൽ ആഘോഷം
ഓടുന്നതത്രയും ഓടിടട്ടെ
മാവേലി വന്നാലും തിരിച്ചു പോയാലും
കാണം വിറ്റായാലും
കോർപ്പറേറ്റു ഓണം നമുക്ക് കൂടിയാടാം.
---------------ജയരാജ്-------------------