OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മത മേലങ്കി


എന്തിനാണെന്തിനാണീമതമേലങ്കി 
ഒന്നായിയുപേക്ഷിച്ചു കളഞ്ഞുകൂടേ 
ആരുപേക്ഷിക്കണം ഞാനുപേക്ഷിക്കണോ 
നീയുപേക്ഷിക്കണോ നമ്മളൊന്നായി ചേർന്ന് 
നമ്മളുപേക്ഷിക്കണോ 

പെട്ടൊന്നുരുദിനം സുപ്രഭാതത്തിലെ ദിനചര്യ 
ചെയ്ത പോൽ നിർത്തുവാൻ പറ്റുമോ 
കാലങ്ങളായി തുടരുമി മത മേലങ്കി.
എവിടെയാണിപ്പോളീമതപരിരക്ഷകൾ 
രോഗങ്ങൾ വരുവാതിരിക്കുവാനോ 
വന്നരോഗത്തിനെ ചികിത്സയ്ക്കും 
ഡോക്ടറൊടെതൂ മതമെന്ന് ചോദിച്ചുവോ.
ഇല്ല ചോദിച്ചില്ലയെങ്കിലും അറിയുന്നു 
നിന്നിലെ നിന്നുടെയന്തരംഗം 
മതമല്ലയപ്പോൾ മുന്നിൽ വരുന്നത് 
രോഗത്തിന്നറുതിവരുക ലക്‌ഷ്യം.

വിശക്കുന്ന വയറിനു അന്നമൂട്ടീടുമ്പോൾ 
വിളമ്പുന്ന കൈയ്യുടെ മതമൊന്നു ചോദിച്ചോ 
ഇല്ലെങ്കിൽ പിന്നെന്തു മത വാദങ്ങൾ 
വിശക്കുന്നവനൊക്കെയൊരൊറ്റ മതം.

വിദ്യകൾ തന്നു പഠിപ്പിച്ച ഗരുവിന്റെ 
മതമൊന്നു ചോദിയ്ക്കാൻ മറന്നതാണോ 
അപ്പോൾ മതമല്ല വിദ്യാധനമാണ് മുഖ്യം 
പിന്നെ മത മേലാപ്പുകൾ ചുറ്റുന്നതെവിടെയാണ്.

വ്യഭിചരിക്കുന്നവർ അന്വേഷിക്കില്ലല്ലോ 
സ്ത്രീ പുരുഷന്മാരുടെ മതമേതെന്നു 
അപ്പോൾ ഭോഗസുഖം കഴിഞ്ഞുള്ള മതമേയുള്ളു.

വിൽക്കുവാനുള്ളർ വാങ്ങുവാനുള്ളവർ 
രക്തം സ്വീകരിക്കുന്നവർ നല്കീടുന്നവർ 
പൊട്ടിചിരിപ്പിക്കുന്നവർ മത്സരിക്കുന്നവർ 
ആർക്കുമേ എവിടെയും മതവുമില്ല.

ജനനത്തിനില്ല മരണത്തിനില്ല 
മഴക്കില്ല പുഴക്കില്ല സൂര്യനും ചന്ദ്രനുമില്ല 
എവിടെ തിരഞ്ഞാലും മതമേയില്ല.
എന്നാൽ മനുഷ്യനുണ്ടാക്കിയ മതത്തിനു 
മാത്രമേ മതമുള്ളു അവന് ആളാകാൻ.
മതം കൊന്നൊടുക്കിയതിനേക്കാൾ 
ഇനി അവനെ കൊല്ലാനിരിക്കുന്നതേയുള്ളു.

എന്നീട്ടു പിന്നേയും മതത്തിനു തണലിൽ 
പേടിച്ചീട്ടു മാത്രമാണെന്നറിയാം 
ഇത്തിക്കണ്ണികൾ കാലക്ഷേപം കഴിക്കുന്നു 
ഈ മത മെന്ന പൊഹ യിൽ 
ചുരുണ്ടു കൂടി കാലം കഴിക്കണം.
പരമഗുരു അദൃശ്യമായി അനുഗ്രഹിക്കുന്നു.