OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പേന സംവാദം

നാരായ ശാപം 
അതാണ് നല്ല സൃഷ്ടികൾ
തെന്നിയകന്നു പോകുന്നത് 
രണ്ടു വൃദ്ധരായ 
തള്ളിക്കളഞ്ഞ പേനയുടെ 
രോദനം.
അക്ഷരങ്ങൾ പിറവിയെടുക്കുമ്പോൾ       
മഷി പേനയുടെ സിരാകേന്ദ്രത്തിലൂടെ 
ഏകോപിച്ചറങ്ങി 
സ്പുടം ചെയ്ത 
വാക്കുകളായി 
ജ്വലിച്ചു നിൽക്കുന്നു.
ഇന്നതില്ല കൂട്ടുകാരാ 
സ്വന്തം ബുദ്ധിയുടെ 
സ്പന്ദനങ്ങൾ 
അക്ഷരങ്ങളുടെ 
ഒടിവും വളവുകളും 
വലിച്ചെറിഞ്ഞ നാരായത്തിനൊപ്പം 
നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഇന്ന് അക്ഷരവളവുകളും 
രൂപസാദൃശ്യങ്ങളും
വിരൽ ഞൊടിയിൽ 
മൃതുസ്പർശനത്താൽ 
കിട്ടുമ്പോൾ 
നീ അക്ഷരം മറന്നിരിക്കുന്നു.