OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

നയം പലതരം


ഇടുന്ന കാണിക്ക 
ദൈവത്തിനെ 
മോഹിപ്പിച്ചു 
കറക്കി 
സ്വന്തം കീശയിൽ 
ഇടുന്നു 
ദൈവത്തിനു വെറും 
സ്വാഹാ 
ഇതാണ് ദൈവം 
പണക്കാരൻ ആകാത്തത്.
**************************
ഇനി ശാന്തിപ്പണിക്കാരെ 
വിവാഹം കഴിക്കില്ലെന്ന് 
യുവതികൾ 
ഡ്യൂട്ടി ഡ്രസ്സ് 
ഇല്ലാത്തതാകും കാരണം.
**************************
ഒരു തോർത്തു മുണ്ട് 
കേരളത്തിൽ 
പണ്ട് ചൂടിന് 
രണ്ടായി മടക്കിയൊന്നു 
വീശാനും.
തണുപ്പത്ത് 
ഒന്ന് പുതക്കാനും.
ആചാരത്തിനു 
മുണ്ടിന്റെ മുകളിൽ 
ചുറ്റാനും.
അധികാരത്തിനു 
തലയിലൊന്നു കെട്ടാനും.
***************************
കൂടോത്രത്തിനു 
കോഴിത്തല 
അവശ്യമാവിശ്യമാണ് 
പോക്കറ്റിലെ 
കാശൊഴിവാക്കാൻ 
ഒരു ചത്ത കോഴിത്തലക്ക് 
കഴിയുന്നു.
***************************
ചാമത്തരിയിൽ 
ചാട്ടുളി പോയ പോലെയാണ് 
ചില ന്യൂ ജെൻ 
ബൈക്ക് യാത്ര 
പത്തുപേർ 
കാണാനുണ്ടായാൽ 
പിന്നെ ബൈക്കിനു 
ഒരു വീല്  മാത്രമാകും 
***********************