OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

യാത്രയുടെ അന്ത്യം


യാത്രകൾ വിവിധ രസങ്ങൾ 
ആസ്വദിച്ച് വെറി പിടിച്ചാൽ 
പിന്നെ 
ചിലവും ബുദ്ധിയും 
പണയത്തിലാകും.
ചക്കപ്പുഴുക്കിന്റെ 
ഗുണഗണങ്ങൾ 
പറഞ്ഞു കൊടുക്കാനും 
അത് ശരിക്കറിഞ്ഞു വിളമ്പാനും 
ആളുണ്ടെങ്കിൽ 
ചുളയെടുത്തു ബാക്കിയായ 
കുരുവെങ്കിലും 
ഈ നാട്ടിൽ ജൈവവളമായേനെ.
തെണ്ടി നടന്നു തിന്ന് 
കുടുംബം നോക്കാത്തവൻ 
എത്ര കാലം ജീവിച്ചാലും 
ഇപ്പോൾ പ്രതീകമായി ആളിക്കത്തി 
പിന്നെ ആ ജ്വാലകളിൽ 
ചാരമാകും 
പ്രകൃതി സത്യത്തിനൊരുങ്ങുക.

കൂടെനടന്നു അന്യന്റെ ചിലവിൽ 
ചക്കയുടെ ചവിണി തിന്ന് 
ബാക്കി എച്ചിലും കൂട്ടത്തിൽ 
മൂടിവച്ച കാടിയും കഴിക്കുന്നവനും 
ഇടക്കിടെ പള്ളിവാൾ 
ചുമക്കാനാവസരം ലഭിക്കുന്നു.
അവൻ ഒരേ ജാതിയും 
പുറത്ത് പാളയും വച്ചു കെട്ടി 
കൂടെ യാത്രയാകുന്നു.
തുടരുക യാത്ര.