കോയ്മ
കീരിയുടെയും പാമ്പിന്റെയും
ശൗര്യം.
ഇതു നേരത്തെ കണ്ടവർ
എഴുതി.
ഒന്ന് നോർത്ത് പോളും
മറ്റതു സൗത്ത് പോളും
അവരുടെ അടവുകളിലെ
അപാകത
ചില നേരങ്ങളിലെ
കണ്ണിലെ പ്രണയം
അന്ധകാരത്തിലെ
ഷഡ് ഭുജാഗ്രത്തിലെ
ആണിക്കല്ലുകൾ
പറക്കുന്നു.
അവിടെയെന്റെ
അവിശ്വാസത്തിന്റെ
രൂപരേഖയൊരുങ്ങി
ഞാനൊരു
ചെന്തലയൻ തേനുറുമ്പായി
രൂപം മാറ്റിയെടുത്തു.
നുഴഞ്ഞു കയറി
മടയിലെ കാഴ്ച കണ്ടു
ഞെട്ടിപ്പോയി.
രണ്ടുപേരും അന്യോന്യം
പുറം ചൊരിയുന്നു.
കുറെ കുറെ കോഴിക്കാലുകൾ
പപ്പും പൂടയും വരെ കളയാത്തവയും
നാട്യം നടനം ലയനം
വിധിക്കാത്തതു
കൊതിക്കാത്ത
ആധിപത്യം ധനാധിപത്യം.
എനിക്കിനി ചെന്തലയൻ തേനുറുമ്പായി
കഴിയേണ്ട
വെറും ഈയ്യാം പാറ്റയാണ്
അഭികാമ്യം
ലളിതം നിമേഷകം ജീവിതം.