ആലുകൾ മുളക്കുന്നു
വിവരവും വിദ്യാഭ്യാസവും
യോചിപ്പിക്കാതെ
കല്ലുവച്ച നുണകൾ
ദിനന്തോറും
തള്ളിയാൽ
അവിടെ
സമാധാനവും
എനിക്ക് ചിരിക്കാനും
കഴിയുന്നു.
ഞാൻ ചിരിച്ചാൽ
അത്രയും കാലം കൂടുതൽ
ഞാൻ ജീവിക്കും
അത് കൊണ്ട്
സർക്കാരിന് തന്നെ നഷ്ടം
അത്രയും നാൾ
പെൻഷൻ തരേണ്ടെ
ദയവു കാണിക്കണം
എനിക്ക് ചിരിക്കേണ്ട
ബഡായി തള്ളൽ
ഒന്ന് നിർത്തുമോ.
ഞങ്ങൾക്കിവിടെ കിട്ടിയ
വിദ്യാഭ്യാസവും
അതിൽ നിന്ന് കിട്ടിയ
സദാചാരബോധവും
ഞങ്ങൾ തുടരട്ടെ.
ബഡായി തള്ളു വേണ്ട.