OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അമ്മദിനം


നിങ്ങൾക്കിതുവരെ അന്നവും വെള്ളവും 
തന്നു താലോലിച്ചൊരു അമ്മയാം ഭൂമിയെ 
കൊന്നു കൊലവിളിച്ചിന്ന്‌ നെഗളിക്കും 
ക്രൂരനാം മനുജാ നീയും ആഘോഷിക്കുന്നു 
'പാവനഭരിതമാം അമ്മ ദിനം 

നെഞ്ച് പിളർക്കുന്ന സ്ഫോടനം കരുവാക്കി 
പാറകൾ പൊട്ടിച്ചടക്കിടുമ്പോൾ 
നിൻ മടിശീലയിൽ വീഴുന്ന നാണയ തുട്ടുകൾ 
നിന്റെ ജന്മാന്തര പാപത്തിന് പടികളാണ് 
ലവലേശം മനസാക്ഷിക്കുത്തില്ലാതെ 
നീയുമാഘോഷിക്കുന്നു അമ്മദിനം.

ഒറ്റനേരം പോലും അമ്മയെയൂട്ടാതെ 
ഇത്തിരി സ്നേഹവും നിത്യവും നിന്ദയും 
നീയൊക്കെയെന്നും നല്കീടുമ്പോൾ 
ആന്തരിച്ചീടുന്ന പാവമാംഅമ്മക്കു 
ബലിച്ചോറു പോലും നൽകാത്ത നീയും 
കൊട്ടിഘോഷിക്കുന്നു അമ്മദിനം.