കൊട്ടേഷൻ
ഇയ്യാമ്പാറ്റയെ കൊല്ലാൻ
കോട്ടെഷൻ എടുക്കുന്നു
കൊടുക്കുന്നത്
മലയാളി
വാങ്ങുന്നത് ആസാമീസ്
കൃത്യമായി അഡ്വാൻസ്
ജോലി കഴിഞ്ഞാൽ
മുഴുവൻ തുകയും.
മലയാളി തിരക്കിലാണ്
അയാളുടെ കൈയിൽ
ക്യാഷ് ഉണ്ട്
മലയാളിക്ക്
ഡേർട്ടി ഇയ്യാമ്പാറ്റയെ
കൊല്ലാൻ ടൈം ഇല്ല.
പിന്നെ ദേഹവും വിയർക്കരുത്
വിയർപ്പു നാറ്റം
ക്യാഷ് കൊണ്ട്
തരണം ചെയ്യണം
അതിനല്ലേ ക്യാഷ് വാങ്ങുന്ന
ബംഗാളിയും ആസാമീസും.