നീതിതന്ത്രം
കറുത്ത കഴുകന്‍ ചുറ്റിയടിച്ചൊരു
കൈത വനങ്ങള്‍ എങ്ങോ പൊയ്
കാല്‍ വിരല്‍ മണ്ണില്‍ ചുറ്റി വരച്ചൊരു
കാലം പിന്നെയും ഓർമ്മയിലായ്.
യാഗം അനവധി തീർത്തു നൃപനൊരു
ചെങ്കോല്‍ പടഹ ധ്വനിയാക്കി
അന്നത്തിന്നായി തിങ്ങി നിറഞ്ഞവര്‍
കുംഭ നിറച്ചു വിഴുങ്ങിയുറങ്ങി പോയ്.
പക്കത്തെ ചോറുണ്ട് രസിച്ചവര്‍
രണ്ടാംവട്ടം കൊതിയുറി
പന്തിയില്‍ കേറിയിരിക്കാന്‍ മാത്രം
മുട്ടുവിറക്കും കോമരവും.
ജാതികള്‍ ഈശ്വര കോപം സോമം
നൂലാമാലകള്‍ തീര്ത്തു വരിച്ചു.
പക്കത്തെ ചോറില്ലാത്തവനൊരു
പാങ്ങില്ലാത്തവന്‍ മുശേട്ട.
ഉണ്ടായിട്ടും ഉണ്ണാവ്രതമായ്
ദേവ പ്രീതികള്‍ നേടും പൂജ്യര്‍.
വാക്യരിയിടുവാൻ വകയില്ലതായ്
അദ്ധ്വാനിച്ചവർ പാങ്ങില്ലാത്തവര്‍
ചങ്ങല കെട്ടി വലിക്കുന്നു.
യാഗം തീർത്തൊരു മന്നന്‍ വീണ്ടും
തലയ്ക്കു മുകളില്‍ ചുറ്റുന്നു
ഇരകളെ ഒന്നായി കൂർത്ത നഖത്തിൽ
ജാതി പേരില്‍ കോർക്കുന്നു.
പക്കത്തെ ചോറുണ്ട് രസിച്ചവര്‍
അവിടെ തന്നെയിരിക്കുന്നു
പക്കത്തെ ചോറില്ലാത്തവനൊരു
പാങ്ങില്ലാത്തവന്‍ മൂശേട്ട.