പ്രവാസി പ്രബന്ധം
കൊച്ചുങ്ങളെ നോക്കാൻ
ആയയെ കിട്ടാൻ
അതികഠിനം
പിന്നെ
ഒരേ ഒരു ഉപായം
തൽക്കാലം ആരോഗ്യമുള്ള
അമ്മയെ വരുത്തി
അമ്മക്ക് അമ്മയുടെ
മകന്റെയടുത്തും.
എനിക്ക് ആയയുടെ
മാസ ശമ്പളവും ലാഭം.
പ്രവാസിയുടെ ബുദ്ധി.
*************************
നായയെ വളർത്തുക
ധന നഷ്ടം തന്നെ.
ഇപ്പോൾ മൊത്തം
സിസി ടീവീ
ക്യാമറകൾ
അങ്ങ് വാരി വിതറി.
ഇലയനങ്ങിയാൽ
നാട്ടിലെ കൊട്ടാരത്തിലെ
തത്സമയം
റൂമിലെ കട്ടിലിൽ ഇരുന്നു
മൊബൈലിൽ
കാണുന്ന പ്രവാസി.
*************************
കണ്ണീരു കൊണ്ട്
കുതിർന്നു കറപിടിച്ച
തലയിണ
എടുത്തു കളഞ്ഞു
ഒരു വെള്ളം പിടിക്കാത്ത
തലയിണ വാങ്ങി.
**************************
എല്ലാവർക്കും
സംഭാവന കൊടുത്താൽ
എല്ലാവരും
തന്നെ അറിഞ്ഞു
സഹായിക്കും
എന്ന മണ്ടൻ
പ്രവാസി തത്വസംഹിത
****************************
ഓട്ടോറിക്ഷക്കാർ വരെ
പേടിപ്പിക്കുന്നു
അവഹേളനം
പേടിച്ചു
പറയുന്ന പൈസ കൊടുത്തു
പോകുന്ന
പ്രവാസിയെ നോക്കി
ഊറി ചിരിക്കുന്ന
ഓട്ടോ സംഘടിതർ.
*************************