വ്യാധി ചിന്തകൾ
മുത്തി ചത്തു
കാഞ്ഞിരക്കട്ടിൽ
ഒഴിയാൻ പ്രാർത്ഥിച്ച
പേരക്കുട്ടിയുടെ
കുഞ്ഞുമോന്
മുത്തിയുടെ
അന്ത്യോപചാരം.
****************
ഒരു നടക്ക് പോകില്ല
അപ്പോൾ
കൊന്നു
കോണകത്തിലും
ഒളിക്കാം
*******************
ഒരു ഒതളങ്ങ
വെള്ളത്തിൽ
കിടന്നു മറിയുന്നു
തർക്കം
അത് വലത്തോട്ടാണോ
ഇടത്തോട്ടാണോ
എന്നത്
പിടുത്തം കിട്ടുന്നില്ല.
*********************
താഴെ കിടക്കുന്നവർ
മുകളിൽ കിടക്കുന്നവരുടെ
ഭാരമൊന്നും താങ്ങേണ്ടല്ലോ
തീവണ്ടി ബർത്തുകൾ
ചോദിക്കുന്നു
*************************
അഭിമാനവും
നാളെയെന്തെന്ന
ചിന്തയുള്ള
സ്ത്രീകൾ
പരമാവധി
പരസ്യ എതിർപ്പ്
ഒഴിവാക്കും.
**********************
അങ്ങോട്ട് പോകാൻ 100
അതെ ദൂരം
തിരിച്ചു പോരാൻ
ഓട്ടോ നാട്ടിൻപുറം 200
സംഘടനാപുളപ്പുകൾ.
***********************