ഗന്ധർവ പുണ്യാളൻ
നിങ്ങൾക്കയാളെ വലിയ കുരിശാക്കണം
അതിനുള്ള കളിയല്ലെ
ഞങ്ങൾക്ക് പുതുപരിവേഷങ്ങൾ തന്നു
ഈച്ച കാശ് കളിക്കേണ്ട.
വെറും സ്വാർത്ഥതയല്ലാതെ
പുണ്ണ്യാന്മാവിന്
ചിന്തകളൊന്നുമില്ല.
കൈ മലർത്തി നീട്ടിയെട്ടെയുള്ളൂ
കമഴ്ത്തി കൊടുത്തീട്ടില്ല.
വയറ്റത്തടിച്ചു പാടുന്ന
തെരുവു ഗായകൻ വരെ
റോയൽറ്റി കൊടുക്കണമെന്നാണ്
ആർത്തിയുടെ മൂർത്തീശ്വരന്
ചിന്തകൾക്കധീനമായ ചിന്ത.
ഇല്ലാത്തവന് കഞ്ഞി കൊടുത്തു
ഇനിയൊരു കൂട്ട മണിയടിക്കാൻ
ഒരു താള മണി മാത്രം മതി.
ഇനി നമുക്കൊരു ഉയർന്ന കുരിശു മതി
മേഘപാളികളെ ഉച്ചത്തിൽ
രാഗങ്ങൾ പഠിപ്പിക്കുന്ന
ശുഭ്ര വസ്ത്രധാരിയാം
ഗന്ധവ പുണ്യാളൻ.
ആയിരപ്പറ ചോറിലെ
അര കുനിയനുറുമ്പ്.