പൊന്നോമന അഹങ്കാരം
കേരളത്തിൽ ജനിച്ചെന്ന അഹങ്കാരം
അച്ഛനുമമ്മയും വളർത്തിയ അഹങ്കാരം
പാലുകൊടുത്തു പോറ്റിയ അഹങ്കാരം
സരസ്വതി നാവിലില്ലാത്ത അഹങ്കാരം
ഇരുന്നു വരുന്ന വഴിയറിയാതെ
വെട്ടി വിഴുങ്ങുന്ന അഹങ്കാരം.
നാളെയെന്തെന്നറിയാത്ത അഹങ്കാരം
വായിച്ചറിവ് നേടാത്ത അഹങ്കാരം
ഉത്തരം മുട്ടിയാൽ തെറി പറയും
പിന്നെ ദിഗംബരനുമാകും അഹങ്കാരം.
നന്മയെന്തെന്നറിയാതെ അഹങ്കാരം
അഹങ്കാരത്തിനു കൈയ്യും കാലും
നെയ്യ് മുറ്റിയ മേദസ്സ് തൂങ്ങി
മൊബൈലിൽ ജീവിതം നേദിച്ച
നാളെയുടെ മനോരോഗി അഹങ്കാരം
ഞാൻ ഞാനാണെന്ന അഹങ്കാരം.