ശ്വാന സ്നേഹം
നായ നമ്മളെ കെട്ടിയിടും
നമ്മൾ നായയെയല്ല
കെട്ടിയിടുന്നത്
അതിനുവേണ്ടി നാം ചെയ്യുന്ന
ഓരോ പ്രവൃത്തിയും
ഓരോ ചലനങ്ങളും
ഓർമ്മയിൽ കോറിയിടുന്നു.
വെറുതെ വാലാട്ടുന്നു
ഒരാപത്തു വന്നാൽ
അത് നിങ്ങൾക്ക്
പരിചയം തോന്നാം
ആ നായക്ക് ഒരു നേരം
കൊടുത്ത ഭക്ഷണം
ഒരു ജീവിതം ഓർത്തിരിക്കും.
ഇനി മനുഷ്യന്റെ കഥ
ഒരു യൗവനം മുഴുവൻ
പണയം വച്ച്
അന്ന വസ്ത്രാദികൾ
കൊടുത്താലും
ഏതു ബന്ധമായാലും
നിങ്ങളെ കുത്തിയിരിക്കും
അതും പുറകിൽ നിന്ന് തന്നെ
പ്രതേകിച്ചു പ്രവാസികൾക്കു
ഇതിലും വലിയ
അനുഭവം തന്നെ ഗുരു.
നായ അപ്പോഴും വാലാട്ടും
അതിനു നാളെത്തെ
ഭക്ഷണമല്ല
അന്ന് കൊടുത്ത ഭക്ഷണവും
ദാഹജലവും ആയിരിക്കും
ഓർമ്മയിൽ ഉദിക്കുക.