OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ആർത്തി പണ്ടാരം

എന്തിനും ആർത്തി ,
ഏതിനും കുശുമ്പ്, 
ഇപ്പോഴും ഒളിച്ചു നോട്ടം. 
കണ്‍പീലി വരെ നരച്ചു 
കുറ്റം മാത്രം കാണും. 
കുറവുകൾ പൊലിമയോടെ, 
പറയണം. 
സമൃദ്ധിയുടെ നന്മ കാണില്ല ,
ആദ്യമാദ്യം. 
ഞാനും എന്റെയും ഒക്കെ 
നിലനിന്നു 
ഇപ്പോൾ ഞാൻ മാത്രമായി, 
എല്ലാം എനിക്കെ പാടുള്ളൂ ,
എപ്പോഴും..!!

ഇല്ലാത്ത ജാതി തീർത്തു,
സ്വയം നേതാവായി. 
ആർത്തി പണ്ടാരങ്ങൾ,
ഒത്തുകൂടി .
ഇപ്പോൾ ജാതിയായി ,
ഇനി പ്രക്ഷോപണം,
കുശുമ്പ് കൂടിവന്നു,
പല നേതാക്കളായി ,
അവസാനം...!! 
നേതാക്കൾ മാത്രമായി, 
അപ്പോഴും ,
ഒളിച്ചു നോട്ടം, 
കുറ്റം പറച്ചിൽ, 
യഥാവിധി നടക്കുന്നു. 
ശരിക്ക് ഉറക്കം കിട്ടുന്നു. 
കസേര ഉറച്ചിരിക്കുന്നു. 
നേതാവ് വാ തുറക്കും,
കുശുമ്പ് പറയാനും, 
വയർ നിറയ്ക്കാനും. 

------ജയരാജ്‌ ---------