OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

രക്തപതാക സിന്ദാബാദ്‌


നാമുയർത്തി അങ്ങു ദൂരെ ഗഗനവീചിയിൽ 
രക്ത വർണ്ണ ശോഭയാർന്ന ചെം പതാകകൾ 
കൊടികളേന്തി കടന്നുപോയ മനുഷ്യ സാഗരം 
വിളിച്ചു നീളെ അലയുയർത്തി വായുവിൽ പ്രകമ്പനം.

മനസറിഞ്ഞു വിളിച്ചുപോയാ വാക്ക്യശകലവും 
തെന്നലായി പരിണമിച്ചു കൊടികളെന്നും പാറുന്നു 
ചേറിലൂടെ ചെളിയിലൂടെ നിങ്ങൾ നഗ്നപാദരായി 
വീഥി തീർത്തു അണികളൊന്നു ചേർന്നിടാൻ.

കണ്ണിലുണ്ണിയായി വളർത്തി പാർട്ടിയും പതാകയും 
സമരവീര്യം സടകുടഞ്ഞു ഉയിരുനൽകും സഖാക്കളെ 
നിങ്ങൾ നൽകി രക്തഹാര ഹർഷവും പ്രതിജ്ഞയും 
നമ്മളൊന്നായി പൊരുതി നേടും നേരിതിന്റെ മാർഗ്ഗവും 

നമ്മൾ കണ്ട രക്തസാക്ഷികൾ അവരെടുത്ത ത്യാഗവും  
നിണമണിഞ്ഞ കർമ്മഭൂമിയും മറന്നിടല്ലേ സഖാക്കളെ 
ഇന്നുനമ്മളുറച്ചു നിൽക്കും ഭൂമിയൊന്നിലനവധി 
ഇങ്കുലാബിൽ പ്രകമ്പനം കൊണ്ടിടട്ടെ തുടരുക.