ശേഷം ചിന്ത്യം
നാളെ ഏപ്രിൽ പന്ത്രണ്ട്
വെളുത്തതും
നിറമില്ലാത്തതും
ചാരനിറമുള്ളതും
ഖര ദ്രാവക രൂപത്തിലെ
ഭക്ഷ്യയോഗ്യമായതെന്തും
വലതു കൈകൊണ്ടു
ഇടതു കയ്യറിയാതെ
മന്ത്രങ്ങൾക്കു മോക്ഷമേകി
ഹൃദയം വജ്രം പോലെയാക്കണം
യദൃച്ഛയാ ധർമ്മ്യമായ
ഉപഭോഗങ്ങൾ
വേണ്ടെന്നു പറഞ്ഞു
തള്ളരുതുതല്ലോ
പാദങ്ങളിലെ പെരുവിരൽ
നഖത്തിലോ
കൈയ്യിലെ മോതിരവിരൽ
അഗ്രഭാഗത്തോ
ചുടു നിണം വീഴരുത്
ഫലാസക്തി ഒഴിവാക്കി
പ്രഹൃഷ്ടനായി
പത്മാസനാസ്തനായി
ഉപവസിക്കുന്നു.