നെറ്റ് വൈദ്യം
ഒറ്റമുലയൻ ഒന്നരക്കാലൻ
പച്ചത്തൂവലും ചോന്ന പൂവും
മഞ്ഞ മുട്ടയിടുന്ന പൂവൻങ്കോഴി
ആ മുട്ട തന്നെ കല്ലുപ്പിൽ
പൂഴ്ത്തിയിടുക.
ഒറ്റകുളമ്പുള്ള നട നാലും
നെറ്റിയിലെ ചുട്ടിയും ഒഴികെ
അജമാംസ രസായനം
കത്തിച്ചാൽ ജ്വലിക്കുന്ന
വാറ്റിയ കള്ളിൻ ചാരയത്തിൽ
ലയിപ്പിച്ചു വക്കുക.
തങ്കഭസ്മം രണ്ടു കഴിഞ്ചു കൂടെ
കിരിയാത്ത് സമൂലം പൊടിച്ചു
ഗോ മൂത്രത്തിൽ ചേർത്ത്
നെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി
ദിനന്താരശ്മിയും കൊള്ളിച്ചു
കവുങ്ങിൻ പാളയിൽ കെട്ടുക.
മേൽ വിവരിച്ച മരുന്നുകൾ
ഒന്നിച്ചോ കൂട്ടായോ സേവിച്ചാൽ
പുരുഷന് നൂറു കുതിരശക്തിയും
സ്ത്രീ രത്നങ്ങൾക്കു ശരീര കാന്തി
ശരീരവടിവും ഉണ്ടാകുമായിരിക്കും
പിന്നെയൊരിക്കലും മരുന്ന്
കഴിക്കേണ്ടതായും വരില്ല.