സ്വർണ്ണത്തരിയുടെ ശാപം
സ്വർണ്ണത്തിൻ മാറ്റുനോക്കിയുരച്ചു
കൂട്ടിവച്ചൊരു പൊന്നിൻ തരികൾ
കൂട്ടിയുരുക്കി ചേർത്തുവച്ചാ സമ്പാദ്യം
ഉറക്കം വരെ തുലാസ്സിലിട്ടാടിയ രാത്രികൾ
സ്വരുക്കൂട്ടിയ പൊന്നിന്റെ പണതൂക്കം
കൂടി വരുന്നൊരാകാംഷ ഒരു ഹരമാക്കി.
ജോലിയുടെ രഹസ്യസ്വഭാവമേറിവന്നു
പലയിന ആഭരണത്തിനും കണ്ണീരിന്റെ
നിസ്സഹായത മേലാവരണം ചുറ്റിയിരുന്നു
അദ്ധ്വാനത്തിന്റെ വിയർപ്പ് ഗന്ധം പേറുന്നു
സന്താപത്തിന്റെയും പാപങ്ങളുടെയും
പറുദീസ മെനഞ്ഞവയും പെടുന്നുണ്ട്
പൊന്നിൻ തരി കട്ടാലും കള്ളൻ തന്നെ
നീയുമൊരു അതിലൊറ്റ കണ്ണി മാത്രം
തൂക്കം എള്ളിൻ തരിക്കു മാറ്റമില്ല
പണയം വച്ചവർ പിന്നെയൊരിക്കലും
തിരികെ വന്ന ചരിത്രം വളരെയൽപ്പം
പിന്നെയാർക്കു കഷ്ടനഷ്ടങ്ങൾ.
സ്വർണ്ണ മുതലാളിക്കോ മാഫിയക്കോ
അതാണവസാനം കണ്ണീരിൽ കുതിർന്നു
ആത്മാവ് വിടപറയാൻ മടിച്ചു നിന്ന്
പണത്തൂക്കത്തിനും വിലപേശുന്നത്.