OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മോടിയെന്തിന്


ചില കാരണന്മാർ 
വലിയ തറവാട്ടു ഭരണം 
കയ്യാളുമ്പോൾ 
ഗ്രഹണിയുള്ള കൊച്ചുങ്ങൾ 
ചക്ക കൂട്ടാൻ 
കണ്ടപോലെയാണ്.
എപ്പോഴും കുംഭവയറും 
ഉഴിഞ്ഞു 
ഉമ്മറത്തു ചാരുകസേരയിൽ 
കാലുകൾ കയറ്റിയൊറ്റ കിടപ്പാണ്.

വീട്ടിലും പുറത്തു പിന്നിലും 
മക്കളുടെയും പേരക്കിടാങ്ങളുടെയും 
ദുർഭരണം 
കാലുവാരൽ പാരപണിയൽ 
വ്യഭിചാരം കൊല കൊള്ള 
പാവം കാരണവർ 
ഇതറിഞ്ഞാലും 
അറിഞ്ഞില്ല എന്ന് നടിക്കുന്നു.
ഇയാൾക്ക് ചാരുകസേരയും 
വിഷമിറക്കാനുള്ള സൗകര്യവും 
അതിനുള്ള അന്തിയാത്രയും മതി.

ഈ വീട് നാമറിയുന്നതാണ് 
ഇവിടെ ഞാനും എനിക്കും 
മാത്രമായി 
ഒതുക്കുന്നു.
കൂടിയാൽ വെറും വെട്ടിക്കൂട്ടു ഇറച്ചി 
തൂക്കം കൊടുക്കാൻ മാത്രം 
മനുഷ്യ മാംസവും.