OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അസന്തുലിതം

അറിയാതെ പറ്റിയതല്ല 
അവളോടുള്ള ചെടിപ്പ്
അതെത്ര തീർത്താലും 
തീരാതെ 
ഉയർന്നു നുരയായി 
രോമ കൂപങ്ങളിൽ 
അഗ്നി പടർപ്പായി 
ഉൾവലിഞ്ഞു
അന്തരാവയങ്ങളിൽ 
തട്ടി പടർന്നു 
കരളിന്റെ മോഹവാതിലിനു 
ആമത്താഴിട്ടു പൂട്ടി 
മസ്‌തിഷ്‌ക്ക ഞെക്കുവിളക്ക് 
മറച്ചു പിടിച്ചു 
എല്ലാ രൗദ്ര ഭാവങ്ങളും 
കൈകാലിലേക്കും 
ആവാഹിച്ചു 
വെറും അവളോടുള്ള കലിപ്പ് 
അതൊന്നുമാത്രം 
കൊണ്ടാണ് 
പാവം മനുഷ്യനെ 
ദീനനായവനെ 
കടവയറ്റിൽ ചവിട്ടിയത് 
അവനെ കൊല്ലാനോ 
ശിക്ഷിക്കാനോ കരുതിയില്ല 
വെറും അവളോടുള്ള ദേഷ്യം 
ഭാര്യയാണത്രെ ഭാര്യ 
എന്നെ വിലക്കു വാങ്ങിയവർ 
അന്ന് തോളിലെ 
ഒരൊറ്റ നക്ഷത്ര കുരുന്നിനു 
വിലയിട്ടു 
വാങ്ങിയവളുടെ അച്ഛൻ 
അവളെ നോക്കാനേൽപ്പിച്ചു 
നാട്ടുകാരുടെ നിയമപാലകൻ 
പാവടച്ചരടിൻ കുടുക്കിലായി 
ആത്മസംയമനം പാലിച്ചു 
ആത്മാവിനും രോധനമായി 
അന്തി പട്ടിണിയും 
അത്താഴ പട്ടിണിയും 
എന്നീട്ടും 
ഏക കളത്ര വിശ്വാസി 
ഇനിയെന്തു നേടാൻ 
തോളിലെ നക്ഷത്ര ഭാരം 
കൂടിയതല്ലാതെ 
ഇനി ശിഷ്ട ജീവിതം 
ഒന്നിനും പ്രതീക്ഷയില്ല.