ഏറു പടക്കങ്ങൾ
പത്തു പേരൊന്നിച്ചു
ഒരു പാമ്പിനെ തല്ലിയാൽ
പാമ്പിനെ കൊല്ലാൻ കഴിയില്ല.
ഏകോപനം ഉണ്ടെങ്കിൽ
ചിലപ്പോൾ നടന്നെന്നിരിക്കും
കഴിവുള്ളവന്
ഒരു മുച്ചാൻ വടി ധാരാളം മതി.
എങ്ങിനെയാ
വടി കൊടുക്കുക
ഇപ്പോൾ എന്ത് ചെയ്യും
കൊടുത്തു പോയില്ലേ
ഒരു തീറ്റയിൽ മാത്രം
വളരുന്നു
ബാക്കി 9 പേർ നോക്കട്ടെ
ദേഹം അനങ്ങാത്തവർ.
ഓടിപ്പോയ പാമ്പിനെ
തിരച്ചിലിലാണ്.
പിടി കിട്ടിയാൽ അവനെ
റേഷൻ കാർഡ് വരെ
എടുത്തുകളഞ്ഞു
പുറം കാട്ടിൽ കളയണം
തല്ലിയാലും
ചാവാത്ത ഇനം.
നേതാവ് സുഷുപ്തിലാണ്.
ഉൾപ്പാർട്ടി ജനാതിപത്യം.
ചെന്യായം തേച്ച
മുല പോലെയായി