കൈമണി കൊട്ടുകാർ
കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന്
വിധേയരായ മൂഡന്മാർ
വെറും സാധാരണ നുണകൾ
വീണ്ടും വീണ്ടും
ഏറ്റു പാടുന്നു
പതിനെട്ടു പ്രാവശ്യം ഉരുവിട്ടാൽ
അത് കേൾക്കുന്നവനും
സത്യമെന്നു തോന്നാം .
നമ്മുടെ കുഞ്ഞുങ്ങൾ
ടീച്ചർ പറഞ്ഞു
അതങ്ങിനെയല്ല
ഈ അമ്മക്ക് ഒന്നുമറിയില്ല
എന്ന ഈ തത്വം
മാനസീക പ്രക്ഷാളനം
കഴിച്ചാൽ
പിന്നെ
ടീച്ചർ പറഞ്ഞപോലെ
എന്നു മനസ്സിൽ തറക്കും.
പറയു ചാണകം എന്താണ്
പശുവിന്റെ കൊമ്പിനിടയിൽ
ഓം നിറഞ്ഞു നിൽക്കുന്നു
മഹാഭാരതം യുദ്ധത്തിന്
ഇന്റർനെറ്റ് സഹായം ഉണ്ടായി
മതം നിങ്ങളെ
ഉപബോധ മനസിന്റെ
അടിമയാകുന്നു
വാശി
രാഷ്ട്രീയത്തിനേക്കാളും
മതത്തിനു തന്നെ
നിങ്ങളെ
ക്രിസ്ത്യാനിയിൽ നിന്നും
മുസ്ലീമിൽനിന്നും നിന്നും
ഹിന്ദുവിനെ രക്ഷിക്കാനെന്ന
നുണ ടീച്ചർ പറഞ്ഞ പോലെ
കുട്ടി പഠിക്കുന്നു.
ഒടുവിൽ ഉപജ്ഞാതാവ്
സൃഷ്ഠവ്
നിർവൃതിയോടെ
കോമയിൽ കിടന്ന്
നരകിച്ചു
മരണത്തിനു വേണ്ടി
കേഴുന്നു.
അയാൾ പടച്ചു വിട്ട നുണകൾ
കാലാധീനമായി
നാശം വിതക്കുന്നു.