OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കടൽ കുതിരകൾ


അങ്ങു തിരുവനന്തപുരത്ത് 
സിക്രട്ടറിയേറ്റിനു 
അകത്തും പുറത്തും 
വജ്രമുനയുള്ള 
പതിനായിരക്കണക്കിന് 
ശരങ്ങളും കവചങ്ങളും 
നിസ്വാർത്ഥ സേവകരായ 
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ 
തീർത്തു വച്ചിരിക്കുന്നു.
ഈ പരമചക്രവ്യൂഹം 
മറികടക്കാൻ 
ഒരു ബ്രാക്കറ്റുകാർക്കും 
കഴിയില്ല.
അത്രക്കും വലിയ ഇഴകൾ 
കടും കെട്ടിട്ടു 
നെയ്തിരിക്കുന്നു 
അതൊന്നു മാത്രം 
കെട്ടഴിക്കാൻ 
എത്ര ഭത്സിച്ചാലും 
ആളു കളിച്ചു ഭരിച്ചാലും 
നടക്കില്ല.
അമ്മാത്തെ ഭോജനം 
മൃഷ്ടാന്നം ഭുജിച്ചു മടങ്ങുക.