പൊങ്ങച്ച സഞ്ചി-
രണ്ടു മൂന്ന് കൊല്ലം
നാട്ടിൽ നിന്ന് പോയി
പ്രവാസി പട്ടം കിട്ടി.
ലീവിൽ വന്ന പ്രവാസി
അത്തറിന്റെ മണം
പുതിയ ഷൂസ്
റെയ്ബാൻ ഗ്ലാസ്സ്
അതെ പ്രവാസി
ഗൾഫ് പ്രവാസി
നാളികേരം
റോഡിൽ കിടക്കുമ്പോൾ
കടന്നുപോകും വഴി
ചോദിച്ചത്രേ
ഇതെന്നത്തും കായയെന്നു
അത് ഈ പ്രവാസിയുടെ
അപ്പൂപ്പൻ പ്രവാസി.
കാലം കടന്നുപോയി
കുഞ്ഞുമോൻ പ്രവാസി
എം ബി, ജി ബി, ടീ ബി
അളവുകളിൽ
കുടുങ്ങിയിരിക്കുന്നു
കാശില്ലാത്ത
ഒട്ടനവധി ക്രെഡിറ്റ് കാർഡുകൾ
ഓരോന്നായി
എടുത്തു വീശുന്നു
ഒന്നും അപ്പ്രൂവ് ആകാതെ
എല്ലാ ഐ ടീ
ദൈവങ്ങളെയും
കളിയാക്കുന്നു
അവിടെയാണെങ്കിൽ
എന്ന വാ മൊഴിയിൽ
തുടങ്ങി
തനി നാടൻ പ്രയോഗവുമായി
ജനത്തിന്റെ ചെവി
പൊത്തിക്കുന്നു.
മിമിക്രിക്കാർക്കു
പരന്നു കിടക്കുന്ന
സംഭവങ്ങൾ.
അപ്പൂപ്പൻ പ്രവാസി
ഇപ്പോഴും അഭിമാനിക്കുന്നു
പൊങ്ങച്ചസഞ്ചി
കൊണ്ടുനടക്കാൻ
അവകാശിയുണ്ടല്ലോ.