മധുരം.... പഞ്ചസ്സാര
കൂട്ടുകാർ കളിയാക്കി ചിരിച്ചു,
പഞ്ചാരയടി കൂടിപ്പോയി ...!!!!!
ഇപ്പോളിതാ മൊത്തം വ്യാപിച്ചു,
വീട്ടുകാർ സഹതാപം കാണിച്ചു ,
ഭക്ഷണ നൂലാമാലകൾ രചിച്ചു,
ഞാൻ മൊത്തത്തിൽ,
ക്ഷീണത്തിൽ തളർന്നു...!
നിരീക്ഷണ വലയത്തിൽ,
അപ്പോഴും ഞാൻ ചിന്തിക്കുന്നു ,
എനിക്കെന്താണ് ..?
ചിലരുടെ ഉപദേശം.....
"ഇതു സാവധാനമേ കൊല്ലു "
അറിയാതെ കൊല്ലുന്ന രോഗം.
നേരെ ഡോക്ടറുടെ വാതിലിൽ.
ചോരയെടുത്തുള്ള നിരീക്ഷണം,
ഫലം പ്രഖ്യാപിച്ചു.....!!....
എല്ലാം മൂർദ്ധന്യാവസ്ഥയിൽ....!!!!
കൈനിറയെ വടകങ്ങൾ......
കുറെ സമയബന്ധിത,
അനുശാസനങ്ങൾ.
എല്ലാം സഹിച്ചു, പഞ്ചസ്സാരയെ,
എന്നിൽ നിന്ന് ഒഴിവാക്കുവാൻ.
ദിവസ്സങ്ങൾ ആഴ്ചകൾ............
വ്യാകുലതയുടെ ദിനരാത്രങ്ങൾ,
ചോരയെടുത്തുള്ള നിരീക്ഷണം..!!....
ഒരു കുറവുമില്ല ,കൂടുതലാണ്......
ഡോക്ടറുടെ ഉപദേശങ്ങൾ..
മുത്തശ്ശിയുടെ സ്നേഹശകാരങ്ങൾ.....
ദേഹമനങ്ങാതെ തിന്നാനല്ലാതെ,
ദേഹമനങ്ങി പത്തു വാഴ വക്കില്ല,
പത്തു പറയുടെ വിതയടക്കം,
മുത്തശ്ശനൊറ്റക്കാണ് ചെയ്യുക.
ഞാനൊറ്റക്കാണു കളയകറ്റിയതും.
ഒരു പനി പോലും വന്നതോർമ്മയില്ല.
മുത്തശ്ശിയുടെ വാക്കുകളബ്ബുകളായി,
മനസ്സിൽ തുളച്ചു കയറി ......!!!!
മുണ്ട് വളച്ചുകുത്തി തൂമ്പ എടുത്തു .....
ദിവസ്സങ്ങൾ ആഴ്ചകൾ ...
പുതു ഇലകൾ ഉയർന്നു വന്നു !!
തൊടികളിൽ ജീവനുദിച്ചു...
എന്റെ പേടിയായ പഞ്ചസ്സാര!!!
മണ്ണിലലിഞ്ഞു,പുതുരൂപത്തിലായി .....
പൂക്കളിൽ തേനായി നിറഞ്ഞു.!!!!
------------ ജയരാജ് --------------