നിഷ്ക്കളങ്കൻ
തീർത്തും അജയ്യനല്ല
ആരാധ്യനുമല്ല
ചർമ്മകാന്തിയിൽ
നിറപ്പകിട്ടുകൾ
കൂട്ടിച്ചേർത്തു
പതിപ്പിച്ചു
നിങ്ങളിൽ നിന്ന്
ഒരു കാതം
മാറ്റി നിർത്തിയത്
നിങ്ങളിലെ
കഠിനഹൃദയരാണ്.
അവർക്കു ചിരിക്കാൻ
ദൈവം തന്ന
കോപ്രായങ്ങൾ
കുറച്ചു മേമ്പൊടി
ചേർത്തു തന്നു
നിങ്ങളോ
പഥ്യമില്ലാതെ
അതങ്ങു വിഴുങ്ങി.
ഞാനോ ചെയ്യുന്നതൊന്നും
പറയുന്നത് വേറൊന്നും
കടലിൽ കായം കലക്കിയ
തോന്നലുമായിപ്പോൾ
ചിരിച്ചു രസിച്ചവർ.