അമ്മ കാത്തിരുന്നു
കാത്തിരുന്നോമനെയിത്രനാളും
കണ്ണിമചിമ്മാതെയമ്മമാത്രം
കാവിൻ കുളങ്ങളും കൈതോടുമൊക്കെയും
ശുഷ്ക്കമായ് തീർന്നൊരു ജലമൊഴുക്കും
കാണാതെയെങ്ങിനെ ഞാനിരിക്കും
കാലത്തിൻ അതിഥിയാം ധരണിയല്ലേ.
പക്ഷിമൃഗാദികൾ വൃക്ഷലതാതികൾ
ദാഹത്താൽ നിന്ന് വലഞ്ഞീടുമ്പോൾ
നീയല്ലേ കുഞ്ഞേയൊരാശ്രയമെന്നുടെ
ദാഹജല നാഥനും നീ തന്നെയല്ലേ
അവരും നിന്നെപ്പോലെണ്മക്കൾ തന്നെ
കണികായ് നീയിപ്പോൾ പെയ്തിറങ്ങു
അമ്മക്കൊരാശ്വാസ വഴി തെളിക്കു.